വി.എസ്സിന്റെ  ദേഹവിയോഗം: പൊതു അവധി ദിനത്തിലെ ബിവറേജ് മദ്യശാല തുറന്നത് വിവാദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവിറേജ് ഔട്ട് ലൈറ്റ് വഴി മദ്യം നൽകിയത് വിവാദമാവുന്നു. വി എസ്സിനോടുള്ള ആദരസൂചകമായി സർക്കാർ ഓഫീസ്, വിദ്യാഭാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, റേഷൻ കടകൾ അടക്കം അവധി നൽക്കിയിട്ടും ബിവറേജിലെ മദ്യകച്ചവടം വി എസ്സിനോടുള്ള അനാദരവാണെന്ന് ആക്ഷേപം ഉയരുകയാണ്. കട തുറന്ന് മദ്യം കൊടുക്കണമെന്നാണ് ഹെഡ് ഓഫിസിൽ നിന്ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ബിവറേജ് കോർപ്പറേഷൻ സംസ്ഥാന, ജില്ല ഓഫിസുകൾക്ക് ലീവ് നൽകിയെങ്കിലും താഴെ തട്ടിൽ ഇത് നടപ്പിലാക്കിയില്ല. ഭരണ പക്ഷ യൂണിയൻ്റെ സംസ്ഥാന ജില്ലാ നേതാക്കൾ മുഴുവനും ഹെഡ് ഓഫീസിലും, ജില്ലാ ഓഫീസുകളിലും ആണ് വർക്ക് ചെയ്യുന്നത് അവർ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ഷോപ്പ് തുറക്കേണ്ടി വന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിൽ ജീവനക്കാരിൽ അമർഷം ഉണ്ട്. കെ എസ് ബി സി എസ് എ എന്ന സിഐടിയു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഹെഡ് ഓഫീസിലെ അഡ്മിനിസ്ട്രേഷൻ മാനേജരാണ്. ഇവർ എംഡിക്ക് നേരെ താഴെയുള്ള ഉദ്യോഗസ്ഥനാണ്. ഇവർ പോലും ലീവിന് വേണ്ടി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. സംസ്ഥാനം മുഴുവൻ ദുഃഖത്തിൽ പങ്ക് ചേരുമ്പോൾ ഈയൊരു മദ്യ കച്ചവടത്തിൽ വിവിധ കോണുകളിൽ നിന്നും അമർഷം ഉയരുകയാണ്.

Leave a Reply

Your email address will not be published.

Previous Story

ഗ്രീൻവേംസ് താമരശ്ശേരി എം ആർ എഫ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Next Story

കാപ്പാട് പൊയിൽ ഖാദർ ഹാജി അന്തരിച്ചു

Latest from Main News

ദേശീയപാതത വികസനം കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

അഴിയൂർ: മണ്ണിട്ട് ഉയർത്തി ദേശീയ പാത .നിർമാണം . നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗൺ ഷാഫി

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

കോർപ്പറേറ്റ് റീട്ടെയിൽ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക്

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം

സിൽവർലൈൻ പദ്ധതിക്ക് പകരമായി കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു; പവന്‍ വില 1.17 ലക്ഷം കടന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ്

സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം

പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). രണ്ട് തവണ പാളികൾ കൊണ്ടുപോയ സംഭവങ്ങളിലും