സംസ്ഥാനത്ത് ഇന്നും മഴ തുടരും ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ആലപ്പുഴയില്‍.

Next Story

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം; കാവുംവട്ടം സ്വദേശിക്ക് നേരെ ആക്രമണം

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം -8

രാമായണത്തെ അടിസ്ഥാനമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകത്രയങ്ങൾ ഏതെല്ലാം ? കാഞ്ചന സീത, ലങ്കാലക്ഷ്മി,  സാകേതം   കണ്ണശ്ശ

പേരാമ്പ്ര വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തി വന്ന സമരം വിജയകരമായി സമാപിച്ചു

പേരാമ്പ്ര: വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് നാലുദിവസമായി പേരാമ്പ്ര പൊലീസ് സ്റ്റേഷൻ മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തി വന്ന സമരം വിജയകരമായി സമാപിച്ചു.

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 24.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 24.07.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണം കർശന നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ദേശീയപാത നിർമ്മാണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി യുമായി ഷാഫി പറമ്പിൽ എംപി

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ജനലക്ഷങ്ങള്‍. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം തുടരുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കേരളം. പൊതുദര്‍ശനം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍