അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ആലപ്പുഴയില്‍.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്ന്ന കമ്യൂണിസ്റ്റ്‌ നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഇപ്പോള് കായംകുളത്തേക്ക് നീങ്ങുകയാണ്. പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി നിരവധി പേരാണ് വഴിയരികില് കാത്തു നിൽക്കുന്നത്. വിഎസിന്റെ സംസ്കാരം ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ നടക്കും. വൈകിട്ട് 4 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് ടൗൺ ഹാളിലും ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന് മൈതാനത്തും പൊതുദർശനമുണ്ടാകും. ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാലയും പി.എസ്.സിയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

Leave a Reply

Your email address will not be published.

Previous Story

ബാലുശ്ശേരി ജാസ്മിൻ ആർട്സ് ആൻഡ് മ്യൂസിക് അക്കാദമി ഉദ്ഘാടനം ചെയ്തു

Next Story

സംസ്ഥാനത്ത് ഇന്നും മഴ തുടരും ; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

Latest from Main News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന്

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ