മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വാട്‌സാപ്പിലൂടെ .apk ഫയലുകൾ ലഭിച്ചാൽ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സാപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ തുറന്ന് നോക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലുള്ള പോസ്റ്റിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ട്രാഫിക് ചെല്ലാൻ .apk ഫയലുകളായി അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നോ ഇത്തരം ഫയലുകൾ വന്നേക്കാം. അത് ഡൗൺലോഡ് ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയലുകൾ ഇൻസ്റ്റാൾ ആയാൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്നും പൊലീസ് അറിയിച്ചു.ഇതിലൂടെ നിങ്ങളുടെ ഫോണിലുള്ള ബാങ്കിംഗ് ആപ്ലിക്കേഷനുകളിലൂടെ പണം തട്ടിയെടുക്കാനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ ആപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ഇത്തരം മെസേജുകൾ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് നിർദേശിക്കുന്നു. ഓൺലൈിൻ സാമ്പത്തികകുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കണമെന്നും കേരള പോലീസ് നിർദേശിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

Next Story

ഉപരാഷ്ട്രപതി ജഗദീപ് ധൻകര്‍ രാജിവെച്ചു

Latest from Main News

‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്

ദീപാവലി സീസണിൽ സ്‌പൈസ് ജെറ്റ് അഹമ്മദാബാദും മറ്റ് നഗരങ്ങളും അയോധ്യയുമായി ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു

2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ

ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട് ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  സേവനം  പ്രയോജനപ്പെടുത്താം

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  ഈ സേവനം  പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ