കേരള പി. എസ്. സി 2025 ജൂലൈ 23 ബുധനാഴ്ച നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷ മാറ്റി വെച്ചു

പി എസ്. സി 2025 ജൂലൈ 23 ബുധനാഴ്ച നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ പ്രസ്തുത ദിവസം നടത്തുവാൻ നിശ്ചയിച്ചിട്ടുളള അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Leave a Reply

Your email address will not be published.