വിപ്ലവനക്ഷത്രത്തിന് വിട

മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്. രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ എത്തി വി എസിനെ സന്ദര്‍ശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഭാര്യ: കെ.വസുമതി. മകൻ : വി.എ.അരുൺകുമാർ, മരുമകൾ ഡോ. രജനി ബാലചന്ദ്രൻ. മകൾ: ഡോ. വി.വി.ആശ. മരുമകൻ  : ഡോ. വി.തങ്കരാജ്

Leave a Reply

Your email address will not be published.