കോഴിക്കോട്: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പാട് ആരംഭിച്ച വനിതാ ലീഗിന്റെ ദ്വിദിന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ പരാമർശങ്ങൾ ആര് നടത്തിയാലും അംഗീകരിക്കാനാവില്ല. കേരള സർക്കാർ വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളം മതസൗഹാർദ്ദത്തോടെ മുന്നോട്ട് പോകണം. വർഗീയത പറയുന്നവർക്കെതിരെ എല്ലാവരും ശക്തമായ നിലപാട് സ്വീകരിക്കണം. മുസ്‌ലിംലീഗ് നിലകൊള്ളുന്നത് മതേതര കേരളത്തിന് വേണ്ടിയാണ്. മുസ്‌ലിംലീഗിനകത്ത് ആരെങ്കിലും മതസാഹോദര്യത്തിന് പോറലേൽപ്പിക്കുന്ന രീതിയിൽ സംസാരിച്ചാൽ ആ നിമിഷം നടപടിയുണ്ടാകും. എല്ലാ പാർട്ടികളും സംഘടനകളും ഈ മാതൃകയാണ് പിന്തുടരേണ്ടത്. – പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന മഹിളാ സംഘടനയാണ് വനിതാ ലീഗെന്നും വനിതാ ലീഗിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി.കെ.കെ ബാവക്ക് വനിതാ ലീഗ് നൽകുന്ന ശ്രേഷ്ഠ സേവന പുരസ്‌ക്കാരം പി.കെ കുഞ്ഞാലിക്കുട്ടി കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ഷെരീഫ് സാഗർ, പി.കെ ഷറഫുദ്ദീൻ ക്ലാസ്സെടുത്തു. ചടങ്ങിൽ
അഡ്വ. എം. റഹ്‌മത്തുള്ള, എം.എ റസാക്ക് മാസ്റ്റർ, ടി.ടി ഇസ്മായിൽ, അഡ്വ. നൂർബിന റഷീദ് എന്നിവർ പ്രസംഗിച്ചു. ജയന്തി രാജൻ, അഡ്വ റസിയ, റോഷ്നി ഖാലിദ്, സീമ യഹ്‌യ ,അഡ്വ സാജിത സിദ്ദിഖ്, റംല കൊല്ലം, ജുബൈരിയ
തുടങ്ങിയവർ സംബന്ധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ, ജില്ലാ കമ്മിറ്റി റിപോർട്ടുകൾ, അവതരണം ഉൾപ്പടെ വിവിധ ചർച്ചകളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സംസ്ഥാന വനിതാലീഗ് വൈസ് പ്രസിഡൻ്റുമാരായ ഷാഹിന നിയാസി, റസീന അബ്ദുൽ ഖാദർ, അഡ്വ. ഒ.എസ് നഫീസ, , മറിയം ടീച്ചർ, സാജിത നൗഷാദ്, സെക്രട്ടറിമാരായ സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീൻ, മീരാ റാണി, സാജിത ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂണി എന്നിവർ നേതൃത്വം നൽകി.14 ജില്ലകളിലെയും പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർമാർ ക്യാമ്പ് അംഗങ്ങൾ ആണ്. സംസ്ഥാന വനിതാ ലീഗ് വൈസ് പ്രസിഡന്റ് പി സഫിയ നന്ദി രേഖപ്പെടുത്തി. ക്യാമ്പ് ഇന്ന് സമാപിക്കും. സമാപന സെഷൻ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
Latest from Main News
സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത് എന്നതടക്കം ഇവയുടെ വിൽപനക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. രണ്ട്
*കോഴിക്കോട് ഗവ:* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* ▪️▪️▪️▪️▪️▪️▪️▪️ *1 മെഡിസിൻ വിഭാഗം* *ഡോ ഗീത പി.* *2 സർജറി
കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ
പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു
നല്ലളത്ത് കോർപ്പറേഷൻ്റെ ശാന്തിനഗർ ശമശാനത്തിൽ മോഷണം. കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ചെമ്പുപൈപ്പുകൾ മോഷ്ടിച്ചു.