കൊയിലാണ്ടി: മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു. ബസ് സ്റ്റാൻ്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്ത്രണ്ട് വേദികളിലായി 170 മത്സര ഇനങ്ങളിൽ ഏഴ് ഡിവിഷനുകളിൽ നിന്നായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ചു. 1009 പോയൻ്റുകളുമായി നാദാപുരം ഡിവിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റ്യാടി, പേരാമ്പ്ര ഡിവിഷനുകൾ 710, 636 പോയിൻ്റുകൾ നേടി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മറ്റു ഡിവിഷനുകളുടെ പോയിൻ്റുകൾ: കൊയിലാണ്ടി 546, ആയഞ്ചേരി 537, വടകര 318, നടുവണ്ണൂർ 273.
സമാപന സംഗമം സയ്യിദ് സൈൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം വി പി എം ഫൈസി വില്യാപള്ളി ഉദ്ഘാടനം ചെയ്തു. ശരികളുടെ പ്രചാരണത്തിന് സാഹിത്യം വഹിക്കുന്ന പങ്ക് വലുതാണെന്നും ആ ദൗത്യനിർവ്വഹണത്തിനുള്ള പരിശീലന കളരിയെന്ന നിലയിൽ സാഹിത്യോത്സവ് അനിവാര്യമായ സാമൂഹ്യ പ്രവർത്തനമാണെന്നും അദ്ധേഹം പറഞ്ഞു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് വൈ എസ് മുൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ സഖാഫി പ്രതിഭകളെ അനുമോദന പ്രഭാഷണം നടത്തി. എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി കെ റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു.
ടി കെ അബ്ദുറഹ്മാൻ ബാഖവി, ജി അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ , മുനിസിപ്പൽ കൗൺസിലർ എ. അബ്ദുൽഅസീസ്, ബഷീർ സഖാഫി കൈപ്രം, സി എ അഹമ്മദ് റാസി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഹകീം ഹാറൂനി സ്വാഗതവും ഷിയാദ് അഴിയൂർ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി
യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ്
പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.
ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ ഉ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന
അരിക്കുളം: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ