നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേർ ; കോഴിക്കോട്ട് 89‍ ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 10 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 571 പേരാണ് ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയിൽ 89 പേരും മലപ്പുറത്ത് 62, പാലക്കാട് 418, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവർ. മലപ്പുറത്ത് 13 പേരും പാലക്കാട് ഒരാളും ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ കോഴിക്കോട് നിന്നുള്ള 7 പേരേയും മലപ്പുറത്തു നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 27 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 21 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടിയിൽ നടന്ന എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിന് സമാപനം കുറിച്ചു

Latest from Local News

വടകര ഐടിഐക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി

കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക

കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടു

കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496 223044 ഈ നമ്പറിൽ ബന്ധപ്പെടുക.

വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം