രാമായണ പ്രശ്നോത്തരി ഭാഗം -5

  • ഹിന്ദു പുരാണ വിശ്വാസ പ്രകാരം ശനിയുടെ ബാധയേൽക്കാത്തത്
    ആർക്കാണ്?
    ഹനുമാൻ

 

  • പഞ്ചകന്യകമാരിൽ മൂന്നുപേർ അഹല്യ,കുന്തി,ദ്രൗപദി എന്നിവരാണ് മറ്റു രണ്ട് പേർ ആരെല്ലാം ?
    താര , മണ്ഡോദരി.

 

  • ഏതു രാക്ഷസന്റെ പുത്രന്മാരായിരുന്നു കുംഭനും, നികുംഭനും?
    കുംഭകർണ്ണൻ

 

  • ആരായിരുന്നു ദേവേന്ദ്രന്റെ നിർദ്ദേശപ്രകാരം ലങ്കാപുരി നിർമ്മിച്ചത്?
    വിശ്വകർമ്മാവ്

 

  • പുലസ്ത്യ മുനിയുടെ പൗത്രനും വിശ്രവസ്സിൻ്റെപുത്രനും യക്ഷന്മാരുടെ രാജാവുമായിരുന്നതാരാണ്?
  • കുബേരൻ

 

  • ഏത് ചാന്ദ്ര വംശ രാജാവിൻ്റെ കാലം മുതൽക്കാണ് ത്രേതായുഗം ആരംഭിക്കുന്നത്?
    പുരൂരവസിൻ്റെ

 

  • എവിടെ നിന്നാണ് ഔഷധ ചെടികൾ പറിച്ചു കൊണ്ടുവരാൻ ജാംബവാൻ ഹനുമാനോടു നിർദ്ദേശിച്ചത്?
    ഔഷധ ഗിരിയിൽ നിന്ന്

 

  • ഔഷധ ഗിരിയിൽ നിന്ന് ശേഖരിച്ച ഔഷധങ്ങൾ ഏതെല്ലാം ?
    മൃതസഞ്ജീവനി, വിശല്യകരണി, സാവർണ്യകരണി, സന്താന കരണി.

 

  • രാവണൻ ജടായുവിന്റെ ചിറകരിഞ്ഞത് കേരളത്തിലെ ഒരു പ്രത്യേക സ്ഥലത്ത് വച്ചായിരുന്നു എന്നാണ് ഐതിഹ്യം ഈ സ്ഥലത്തിൻ്റെ പേര്?
    ചടയമംഗലം (ജടായുമംഗലം പിന്നീട് ചടയമംഗലമായിഎന്ന് വിശ്വസിക്കുന്നു )

 

  • പേർഷ്യൻ ഭാഷയിൽ രാമായണം ഗദ്യ രൂപത്തിൽ വിവർത്തനം ചെയ്തത് ഏത് രാജാവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ?

അക്ബർ

തയ്യാറാക്കിയത് : രജ്ഞിത് കുനിയിൽ

Leave a Reply

Your email address will not be published.