കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ശ്രീ. സി.കെ. അഫ്സലിൻ്റെ നേതൃത്വത്തിൽ എത്തിയ ഒമ്പത് ജീവനക്കാർ ചേർന്ന് രക്തദാതാക്കളിൽ നിന്ന് രക്തം സ്വീകരിച്ചു. പ്രസ്തുത ചടങ്ങ് കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ശ്രീ വി. കെ ബിജുവിൻ്റെ അധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ശ്രീ. അഫ്സൽ സി കെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീ. പി എം അനിൽകുമാർ, രക്ത ബാങ്ക് കൗൺസിലർ ശ്രീമതി അമിത സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ശ്രീമതി. രഗിത, പി എം സിവിൽ ഡിഫൻസ് വളണ്ടിയർ ശ്രീ. . ഷാജി ഇ. കൂമുള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
Latest from Local News
കോഴിക്കോട്: നവാഗത പരിസ്ഥിതി പ്രവർത്തകർക്കും സംഘടനകൾക്കുമായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം’ ‘ട്രീബ്യൂട്ട് ബൈ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ലുരോഗ വിഭാഗം ഡോ : റിജു.
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍,
കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി ഡോ. എസ് മോഹന പ്രിയ ചുമതലയേറ്റു. ചെന്നൈ സ്വദേശിനിയായ ഇവര്‍ 2023 ബാച്ച് ഐ.എ.എസുകാരിയാണ്. വെല്ലൂര്‍
കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) അന്തരിച്ചു. ഭർത്താവ് പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്) മക്കൾ ജിനി, ജയേഷ് (കുട്ടൻ)