കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി റോഡിന് 1.5 കോടി, വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡിന് 3 കോടി, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡിന് 2.5 കോടി, ആയഞ്ചേരി തെരു-അരൂര്‍ കല്ലുംപുറം റോഡിന് 4 കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

തിരുവള്ളൂര്‍-ആയഞ്ചേരി റോഡിന്റെ പൂര്‍ത്തീകരിക്കാനുള്ള 450 മീറ്റര്‍ ഭാഗം, വില്യാപ്പള്ളിയില്‍നിന്ന് ചെമ്മരത്തൂര്‍ വരെ പൂര്‍ത്തിയാക്കാനുള്ള 1.6 കിലോമീറ്റര്‍, എസ്മുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡിലെ ശേഷിക്കുന്ന 2.21 കിലോമീറ്റര്‍ ഭാഗം, ആയഞ്ചേരി തെരു-അരൂര്‍ കല്ലുംപുറം റോഡിന്റെ 4 കിലോമീറ്റര്‍ എന്നിവയാണ് ഉന്നത നിലവാരത്തില്‍ പൂര്‍ത്തീകരിക്കുക.

കഴിഞ്ഞ ബജറ്റിലാണ് പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് തോടന്നൂര്‍ സെക്ഷന്‍ മുഖേന എസ്റ്റിമേറ്റുകള്‍ തയാറാക്കി ചീഫ് എന്‍ജിനീയര്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

Next Story

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്