ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്– മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് കർമസമിതി നടത്തിയ പഞ്ചായത്തോഫീസ് മാർച്ചിലും ധർണയിലും നിരവധിയാളുകൾ പങ്കെടുത്തു. കാപ്പാട് ബീച്ചിലേക്ക് ദേശീയപാതയിൽ നിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള പ്രധാന പാതയാണ് സഞ്ചാരയോഗ്യമല്ലാ തായത്. പരിസ്ഥിതി പ്രവർത്തകൻ വിജയരാഘവൻ ചേലിയ ഉദ്ഘാടനം ചെയ്തു. മൻസൂർ കളത്തിൽ അധ്യഷനായി. സത്യനാഥൻ മാടഞ്ചേരി, എൻ.പി.അബ്ദുസമദ്, വിശ്വനാഥൻ, വാർഡ് മെമ്പർമാരായ ഹാരിസ്, ശരീഫ്, വത്സല പുല്ല്യേത്ത്, നിയാസ് താപ്പുള്ളി എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ
പുളിയഞ്ചേരി : പുനത്തുവയൽകുനി അവ്വോമ്മ 82 വയസ്സ് അന്തരിച്ചു. ഭർത്താവ് പരേതനായ സൂപ്പി, മക്കൾ അസീസ്,കദീജ , ഉസ്മാൻ, ഷംസുദ്ധീൻ, സഫിയ,
മാറുന്ന കാലാവസ്ഥയിലും സാഹചര്യത്തിലും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ വിപണി അധിഷ്ഠിത കാർഷിക മുറകളുടെയും ഉൽപ്പാദക സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ
കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ്
ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ്