കൊയിലാണ്ടി : മൂടാടി ഉരുപുണ്ണ്യകാവ് ദുർഗാഭഗവതിക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 2025 ജൂലായ് 24 വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ നടക്കും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തു. കടലിനഭിമുഖമായി സുരക്ഷാ വേലികൾ സ്ഥാപിച്ചു. പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ്ഗാർഡ്, മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതൽ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതർപ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. അവിടെ നിന്നു തന്നെ ബലിസാധനങ്ങൾ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്രകുളത്തിൽ നിന്നും കുളിക്കാം. ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും നൽകും.
Latest from Local News
കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന്
മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് പുനരുദ്ധരിച്ച ശ്രീകോവിലിൻ്റെ സമർപ്പണം സെപ്തംബർ ഒമ്പതിന് തന്ത്രി തൃശൂർ
കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെയും ബിജെപി ജില്ലാ നേതാക്കളെ തല്ലി പരിക്കേൽപ്പിച്ച പോലീസ് നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം എം.ഡി.എം.എ എത്തിച്ച് വിൽപ്പന നടത്തിയ 26കാരൻ പിടിയിൽ. മാവൂർ കണ്ണിപറമ്പ് സ്വദേശി പി.ടി. അമീർ