മൂടാടി: ദേശീയ പാതയോരത്ത് മൂടാടി പാലക്കുളത്ത് തണല്‍ മരം റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്നത് വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു. ഏത് നേരവും റോഡിലേക്ക് വീഴാന്‍ പാകത്തിലാണ് മരം ചാഞ്ഞു നില്‍ക്കുന്നത്. ഇതിനടിയിലൂടെ പതിനൊന്ന് കെ വി വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്. വൈദ്യുതി ലൈനില്‍ തട്ടി നില്‍ക്കുന്നതിനാലാണ് മരം താഴോട്ട് വീഴാത്തത്. മരം മുറിച്ചു മാറ്റാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
