പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്റർ,ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ), വെൽകെയർ ഫാർമസി എന്നിവയുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 18 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ മെഡിക്കൽ ചെക്ക്അപ്പ്,ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ മരുന്നു വിതരണം തുടങ്ങി നിരവധി സേവനങ്ങൾ ഉണ്ടായിരുന്നു മുൻകൂട്ടി രജിഷ്ട്രേഷൻ മുഖേന ആയിരുന്നു ക്യാബ് ,250 പേർ ക്യാബിൻ്റെ സൗകര്യം പ്രചോദനപ്പെടുത്തി,പ്രസ്തുത മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ നിർവഹിച്ചു.ഇൻകാസ്
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പികെ മേപ്പയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസി സെക്രറ്ററി ബഷീർ തുവാരിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഐസിബിഎഫ് മുൻ സെക്രട്ടറി വർക്കി ബോബൻ, ഡോക്ടർ അബ്ദുൽകലാം (റെയാദ എക്‌സിക്യുട്ടിവ് ഡയറക്ടർ), അഷറഫ് കെപി(IPhAQ പ്രസിഡന്റ് & എംഡി വെൽകെയർ ഗ്രൂപ്പ്, അഷറഫ് വടകര മുഖ്യരക്ഷാധികാരി ഇൻകാസ് ഖത്തർ കോഴിക്കോട്,
സി വി അബ്ബാസ് അഡ്വസൈറിബോർഡ് ചെയർമാൻ ഇൻകാസ് ഖത്തർ കോഴിക്കോട് , അത്തീക്ക്റഹ്മാൻ കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, ഷമീർ മട്ടന്നൂർ ഇൻകാസ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ്, നവിൻ കുര്യൻ ഇൻകാസ് ഒഐസിസി കോട്ടയം ജില്ലാ സെക്രട്ടറി ,
ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയ വൺ ഖത്തർ റിപ്പോട്ടർ ഫൈസൽ ഹംസയ്ക്ക് ജില്ലാ പ്രസിഡൻ്റ് വിപിൻ മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അശോകൻ കേളോത്തിനെ ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ചടങ്ങിൽ വെച്ച് ആദരിച്ചു.
റയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഡോ അബ്ദുൾ കലാമിന് (റെയാദ എക്സികുട്ടീവ് ഡയറക്റ്റർ) അഷ്‌റഫ് വടകരയും , IPhaq നുള്ള ഉപഹാരം വൈസ് പ്രസിഡന്റ് സൂരജിന് ബഷീർ തൂവാരിക്കലും വെൽകെയർ ഫാർമസിക്കുള്ള ഉപഹാരം റഫീഖിന് വർക്കി ബോബനും നൽകി.
പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ഭാരവാഹികളും , എക്സിക്യുട്ടിവ് മെംബർമാരും , നിയോജകമണ്ഡലം ഭാരവാഹികളും , മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Latest from Main News
സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് തുടക്കമിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ
കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്? രഘു രഘുവിൻ്റെ പുത്രൻ? സൗദാസൻ സൗദാസൻ്റെ പുത്രൻ? ശംഖണൻ ശംഖണൻ്റെ പുത്രൻ ആര്?
ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം ചെയ്ത തസ്തികകളിലേയ്ക്കുള്ള പരീക്ഷകൾ ഈ മാസം 24ന് നടക്കും. പ്ലംബർ, കലാനിലയം സൂപ്രണ്ട്, കംപ്യൂട്ടർ ഓപ്പറേറ്റർ/ഡാറ്റ
മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും അത്തരം
13/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വർദ്ധിപ്പിക്കും ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ