17-07-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – മുഖ്യമന്ത്രിയുടെ ഓഫീസ്

17/07/2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ – മുഖ്യമന്ത്രിയുടെ ഓഫീസ്

തോന്നയ്ക്കലില്‍ മോഡൽ റെസിഡൻഷ്യൽ സ്കൂൾ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍‌ മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികൾക്ക് അഡ്മിഷൻ നൽകും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റൻഡന്റ്, വാച്ച്‌മാൻ, മെയിൽ/ഫീമെയിൽ വാർഡൻ, മെയിൽ/ഫീമെയിൽ ആയ, അസിസ്റ്റന്റ് കുക്ക്, പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.

പലിശയും മറ്റ് പിഴകളും ഒഴിവാക്കും

കെഎസ്ആര്‍ടിസി, കെടിഡിഎഫ്സിയ്ക്ക് നൽകാനുള്ള ഹ്രസ്വകാല, ദീർഘകാല വായ്പകളിൽ ബാക്കി നിൽക്കുന്നതിൽ പലിശയും മറ്റ് പിഴകളും ചേർത്ത് ആകെ 436,49,00,000 രൂപ ഒഴിവാക്കി നല്‍കും.

പട്ടികവര്‍ഗ്ഗ വീടുകളുടെ വൈദ്യുതീകരണം

പട്ടികവര്‍ഗ്ഗ വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ ധര്‍ത്തി ആബ ജന്‍‌ ജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാനില്‍ (DA-JGUA) ഉള്‍പ്പെട്ട 1097 വീടുകളും റീവാമ്പ്ഡ് ഡിസ്ട്രീബ്യൂഷന്‍ സെക്ടര്‍ സ്കീം (RDSS) അഡീഷണല്‍ പ്രപ്പോസല്‍ പ്രകാരമുള്ള 40 വീടുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 1137 വീടുകളുടെ വൈദ്യുതീകരണത്തിനുള്ള ശുപാര്‍ശ അംഗീകരിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തെ അറിയിക്കാന്‍ തീരുമാനിച്ചു.

കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 43.65 കോടി രൂപ

തിരുവനന്തപുരം പൊഴിയൂർ കൊല്ലംകോട്, കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 43.65 കോടി രൂപയുടെ തത്വത്തിലുള്ള അംഗീകാരം. നാഷണല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR) ഡിസൈൻ അംഗീകരിച്ച 1.2 കിലോമീറ്റർ ഭാഗത്താണ് പ്രവൃത്തി നടക്കുക. ചെല്ലാനം പദ്ധതിയിൽ അവലംബിച്ച മാതൃകയിൽ PMU/കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് KIIDC യെ SPV ആയി ചുമതലപ്പെടുത്തി KIIFB മുഖാന്തരം ഫണ്ട് ലഭ്യമാക്കും.

ടെണ്ടർ അംഗീകരിച്ചു

Improvements to Puthusseribhagom-Thattarupadi-Erathu-Vayala Road പ്രവൃത്തിയ്ക്ക് 4,35,96,753 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ തസ്തിക

കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിൽ സൂപ്രണ്ടിന്റെ ഒരു തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പിന് കീഴിലുള്ള സെക്ഷൻ ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. അസിസ്റ്റന്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ്, കാഷ്വൽ സ്വീപ്പർ തസ്തികകളിൽ കരാർ/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ സ്റ്റേറ്റ് മെൻ്റൽ ഹെൽത്ത് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുമതിയും നൽകി.

പാട്ട നിരക്ക് പുതുക്കി

നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകർമ്മ ചെറുതുരുത്തി എന്ന സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിരുന്ന തൃശൂർ ചെറുതുരുത്തി വില്ലേജിലെ 2.0984 ഹെക്ടർ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കും. 25.5.2021 മുതൽ 25 വർഷത്തേയ്ക്ക് കൂടി പ്രതിവർഷം ആറൊന്നിന് 100 രൂപാ നിരക്കിലാണ് നല്‍കുക. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമെന്നത് കണക്കിലെടുത്താണിത്.

തസ്തിക

കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസർ തസ്തികകൾ നിര്‍ത്തലാക്കി ഒരു ലെയ്‌സണ്‍ ഓഫീസർ തസ്തിക സൃഷ്ടിക്കും.

Leave a Reply

Your email address will not be published.

Previous Story

പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ.രമേഷ് അന്തരിച്ചു

Next Story

പെരുമ്പാമ്പിനെ പിടികൂടി

Latest from Main News

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

 താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ