ബെവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം : ബെവ്കൊ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിമം പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അബ്ക്കാരി തൊഴിലാളി ക്ഷേമനിധിയുടെ തിരുവനന്തപുരം ആര്യശാലയിലെ കേന്ദ ആസ്ഥാനത്തിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ.ബി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സർക്കാരിൻ്റെ അനാവശ്യ ധൂർത്തുകൾ ഒഴിവാക്കി പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ തുക വർദ്ധിപ്പിക്കാത്ത പക്ഷം ശക്തമായ സമരങ്ങൾ നടത്താൻ പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ശിവകുമാർ അറിയിച്ചു. ഈ സമരം വിരമിച്ചവർക്കും വിരമിക്കാനിരിക്കുന്നവർക്കും വേണ്ടിയുള്ള ധർമ്മസമരമാണെന്ന് ശിവകുമാർ അഭിപ്രായപ്പെട്ടു.

സർവ്വീസിലിരിക്കുന്ന സമയത്ത് ഓരോ തൊഴിലാളികളിൽ നിന്നും തൊഴിലാളി വിഹിതമായ് പിടിക്കുന്ന 10% തുക പോലും പെൻഷനായ് ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ യാഥാർത്യം. അതുപോലെ വിരമിച്ച ജീവനക്കാർക്ക് യാതൊരു മെഡിക്കൽ പരിരക്ഷയും കിട്ടുന്നുമില്ല. യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മൂന്ന് വർഷം സർവ്വീസ് പൂർത്തിയാക്കുന്നവർക്കും പെൻഷൻ തുക അനുവദിച്ചിരുന്നതാണ്. എന്നാൽ 3 വർഷമെന്ന ഈ കാലപരിധി എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ 10 വർഷമായി ഉയർത്തിയത് ഒട്ടേറെ തൊഴിലാളികളുടെ ജീവിതത്തെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാത്ത പക്ഷം സമരചരിപാടികൾ ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.ബി അനിൽകുമാർ അറിയിച്ചു.

ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടും വെൽഫെയർ ബോർഡ് അംഗവുമായ ബാബു ജോർജ്ജ് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് വി.ആർ പ്രതാപൻ ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ എ ജേക്കബ്ബ്, സബീഷ് കുന്നങ്ങോത്ത്’ പ്രഹ്ളാദൻ വയനാട് എം.സി സജീവൻ S സൂര്യപ്രകാശ് ആഭ ജി ശങ്കർ എന്നിവർ പ്രസംഗിച്ചു. പ്രേംജി പഴയാറ്റിൽ ശ്രീനിവാസൻ കോരപ്പറ്റ, ടി.വി രാമചന്ദ്രൻ കണ്ണൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ജോൺ സ്വാഗതനും സെക്രട്ടറി പ്രേമൻ കണ്ണൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നരക്കോട് ചാലുപറമ്പിൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

Next Story

ചേളന്നൂർ  കണ്ണങ്കര പുനത്തിൽ താഴം പെരിയപ്പുറത്ത് പൊയിലിൽ രാജൻ അന്തരിച്ചു

Latest from Main News

ദീപാവലി ഉത്സവത്തിന് മുന്നോടിയായി ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ 1.74 ലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്തു

ദീപാവലി ഉത്സവത്തോടനുബന്ധിച്ച് ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ജിഎസ്ആർടിസി) യാത്രക്കാർ 1.74 ലക്ഷം ജിഎസ്ആർടിസി ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്‌

സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒക്ടോബർ 21 മുതൽ 28 വരെ; ഈ വർഷത്തെ ഭാഗ്യചിഹ്നം ‘തങ്കു’ എന്ന മുയൽ, ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ

മുൻവർഷത്തെ പോലെ തന്നെ സംസ്ഥാന സ്‌കൂൾ കായിക മേള 2025 ഒളിമ്പിക്‌സ് മാതൃകയിൽ ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത്

തലശ്ശേരി മലബാർ കാൻസർ സെന്ററിന് സാമ്പത്തിക-സാങ്കേതിക സഹായം അനുവദിക്കണം: ഷാഫി പറമ്പിൽ എം.പി. ഐ.സി.എം.ആറിന് കത്ത് നൽകി

വടകര: മലബാറിലെ പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിന് (എം.സി.സി.) ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം അടിയന്തിരമായി

ലോക മാനസികാരോഗ്യ ദിനാചരണം: വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഗവ. മാനസികാരോഗ്യ കേന്ദ്രം, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇംഹാന്‍സ്-ടെലിമനസ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവ സംയുക്തമായി