കലിയാ കലിയാ കൂയ്…. കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്

കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കലുഷിതമായ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ അകറ്റാന്‍ കലിയന് കൊടുത്ത് ആചാരം കാത്ത് നാട്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നാട്ടിലുണ്ട്. മിഥുനത്തിലെ അവസാന ദിവസം ഇവ ആരംഭിക്കുന്നു.മിഥുനത്തിലെ അവസാന ദിവസം-ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസം -സന്ധ്യക്ക് ഉത്തര കേരളത്തിലെ വീടുകളില്‍ നടക്കുന്ന പഴയ ഒരു ചടങ്ങാണ് കലിയന് കൊടുക്കല്‍. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ് കലിയന്‍.
തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്.ചിങ്ങ വിളക്ക് തെളിയുന്നതിനു മുമ്പ്- കര്‍ക്കിടകത്തിലെ അവസാന ദിവസം – സന്ധ്യക്ക് എല്ലാ വീടുകളും അടിച്ചു വൃത്തിയാക്കി ശുദ്ധമാക്കി വെക്കാറുണ്ടല്ലോ.ഏതാണ്ടതേ മട്ടില്‍ ഉത്തരകേരളത്തില്‍ കര്‍ക്കിടകത്തിനെ വരവേല്‍ക്കാനാണ് ഈ ആചാരങ്ങള്‍ അനുഷ്ഠിക്കാറുള്ളത്.വീട് അടിച്ചുവൃത്തിയാക്കി, വലയടിച്ച് , വെള്ളം തെളിച്ച് , തുടച്ച് ശുദ്ധമാക്കി, പൊട്ടിയ കലം, പഴയ വസ്ത്രം, കുറ്റിച്ചൂല് എന്നിവ പഴമുറത്തിലാക്കി വീടിന് പുറത്ത് ദൂരെ കൊണ്ടുപോയി കളയുന്നു. വീട്ടിലെ അശ്രീകരമായ വസ്തുക്കള്‍ കളയുന്നതോടെ അനിഷ്ടകാരകിയായ ചേട്ടാ ഭഗവതി പുറത്തു പോവുമെന്നാണ് സങ്കല്പം.

കലിയന് കൊടുക്കല്‍: വാഴത്തടകൊണ്ട് കൂട്, പ്‌ളാവില കൊണ്ട് പൈക്കള്‍……കലിയന് കൊടുക്കുന്ന ചടങ്ങിന് രസകരമായ മുന്നൊരുക്കങ്ങളുണ്ട്. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. അതില്‍ ഏണി, കോണി. എന്നിവ ഉണ്ടാക്കിവെക്കും. പഴുത്ത പ്‌ളാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളും ഉണ്ടാക്കിവെക്കും.മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്‌ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാംവച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കുന്നു. സന്ധ്യ മയങ്ങിയാല്‍, ചൂട്ടുകത്തിച്ച് ഒരാള്‍,പാല്‍ക്കിണ്ടിയില്‍ വെള്ളം നിറച്ച് മറ്റൊരാള്‍, മുറം കൈയിലേന്തി ഒരാള്‍തൊട്ടു പുറകെ… പിന്നെ പ്രായഭേദമന്യെ തറവാട്ടിലെ,വീട്ടിലെ അംഗങ്ങള്‍. എല്ലാവരും വീടിനു ചുറ്റും നടക്കുന്നു.കലിയാ കലിയാ.. കൂ കൂ. ചക്കേം മാങ്ങേം താ താ…. നെല്ലും വിത്തും താ…. താ… ആലേം പൈക്കളേം താതാ… എന്നിങ്ങനെ കൂവി വീട്ടിനു ചുറ്റും നടക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്‌ളാവിന്റെ ചോട്ടില്‍ കൊണ്ടു വെച്ച് പ്‌ളാവില്‍ ചരലു വിരി എറിയും.. പ്‌ളാവ് നിറച്ചും കായ്ക്കാന്‍!വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും… വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.! എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു.ഈന്തിന്‍ കായ കൊണ്ടുളള പായസം കലിയന്‍ ദിനത്തിലെ പ്രധാന ഇനമാണ്.
ചേമഞ്ചേരി കുനിക്കണ്ടി മുക്ക് നാട്ടുകൂട്ടം ഇത്തവണയും കലിയന്‍ ആഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്‌കൂളുകള്‍ക്ക് നാളെ അവധി

Next Story

കിഴക്കോത്ത് മറിവീട്ടിൽതാഴം വാഴാറ്റിൽ താമസിക്കും പത്തായകണ്ടിയിൽ സന്ദീപ് അന്തരിച്ചു

Latest from Main News

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനുള്ള കേരള ഗവർമെണ്ട് തീരുമാനം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നാക്രമണവും വെല്ലുവിളിയുമാണ്.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും,

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു

വിവിധ കേസുകളില്‍പ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം എക്സൈസ് വകുപ്പ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച (ഓഗസ്റ്റ് 11 ന്) ആരംഭിച്ച ലേലത്തില്‍

ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ ഹാരിസ് ചിറയ്ക്കൽ മറുപടി നൽകി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ആരോ​ഗ്യവകുപ്പിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് ഡോ

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള എസ് പി അജിത്ത്