രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച തട്ടിയെടുത്ത 40 ലക്ഷം രൂപ കണ്ടെത്തി. പന്തീരാങ്കാവിന് സമീപം കൈമ്പാലം പള്ളിപുറം ഉള്ളാട്ടിൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി ഷിബിൻലാലുമായി പൊലീസ് തെളിവെടുപ്പിന് എത്തിച്ച് ചോദ്യം ചെയ്യലിൽ പ്രതി പണം കുഴിച്ചിട്ട വിവരം പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതിയുമായി സ്ഥലത്തെത്തിയ പൊലീസിന് പണം കുഴിച്ച് മൂടിയ സ്ഥലം പ്രതി കാണിച്ചുകൊടുത്തു. തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരൻ കൊണ്ടുവന്ന ബാഗ് ചാക്കിൽ കെട്ടി അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഴിയിൽ ഉണ്ടായിരുന്നത്.
Latest from Local News
കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്
സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം
കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രപാടശേഖരത്തിൽ ക്ഷേത്ര കമ്മിറ്റി ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരു ഏക്കറയോളം സ്ഥലത്ത് ഉമ ഇനത്തിൽപ്പെട്ട