ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന; കോഴിക്കോട് സ്വദേശിനി ഉൾപ്പെടെ നാല് പേർ പിടിയിൽ

എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്‌തുക്കൾ വില്പന നടത്തിയ കോഴിക്കോട് സ്വദേശിനി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശിയായ ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 115 ഗ്രാം എംഡിഎംഎയും 35 ഗ്രാം എക്സ്റ്റസി പിൽസും രണ്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് സംഘം ലഹരിയെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇവർക്ക് എവിടെ നിന്നാണ് ലഹരിയെത്തിയതെന്നതടക്കം അന്വേഷിക്കും.

Leave a Reply

Your email address will not be published.

Previous Story

നല്ലപാഠം അവാർഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൻ്റെ കാരുണ്യ സ്പർശം

Next Story

സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

Latest from Local News

ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ

എലത്തൂരിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ്

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ പ്രതിഷേധ സംഗമവും , കുറ്റപത്രസമർപ്പണവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ

ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ നേരിയ മഴ

കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ

പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം വർണ്ണപ്പൊലിമയോടെ മേപ്പയ്യൂരിൽ

മേപ്പയ്യൂർ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയൂർ യൂണിറ്റ് കുടുംബ സംഗമം വർണ്ണയോടെ മേപ്പയൂർ പാലിയേറ്റീവ് ഹാളിൽ നടന്നു. ജില്ലാ