കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ വരണം: ചാണ്ടി ഉമ്മൻ എം.എൽ.എ

കേരളത്തിൽ പാവപ്പെട്ടവരുടെ മനസ്സുള്ള സർക്കാർ അധികാരത്തിൽ എത്തണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. കേന്ദ്രം ബഹുരാഷ്ട്ര കുത്തകൾക്ക് രാജ്യത്തെ പണയം വെക്കുമ്പോൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം അനുഭവിക്കുന്ന തൊഴിലാളികളടക്കമുള്ളവരെ തിരിച്ചറിയാൻ ഇടതു സർക്കാറിന് കഴിയുന്നില്ലെന്നും തൊഴിലാളി വർഗ്ഗത്തിന്റെ അവകാശികൾ എന്നവകാശപ്പെടുന്ന സി.പിഎം സമ്പന്ന വർഗ്ഗത്തിന്റെ അടിമകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർത്താൻ ഐ എൻ ടി യു സി യെ പോലുള്ള ട്രേഡ് യുനിയൻ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എൻ.ടി.യു.സി പേരാമ്പ്ര നിയോജക മണ്ഡലം കേമ്പ് എക്സിക്യൂട്ടിവ് കാരയാട് തറമ്മൽ അങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ഷാജു പൊൻപാറ അദ്ധ്യക്ഷ്യം വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഫിൽ.വി.പി, ഡി സി സി ജനറൽ സെക്രട്ടറിമാരായ രാജൻ മരുതേരി, മുനിർ എരവത്ത്, പി.കെ രാഗേഷ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിമാരയ വി.വി ദിനേശ്, ടി ശ്രീനിവാസൻ, സൗമ്യ യു.എൻ,  കെ.പി രാമചന്ദ്രൻ, യൂസഫ് കുറ്റിക്കണ്ടി, ശശി ഊട്ടേരി, ടി.പി നാരായണൻ, സി. രാമദാസ്,  ശ്രീധരൻ കണ്ണമ്പത്ത്,  മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി കോഴിപ്പുറം പുതിയെടുത്ത് വേണുഗോപാൽ (റിട്ട: വില്ലേജ് അസിസ്റ്റൻ്റ്) അന്തരിച്ചു

Next Story

നല്ലപാഠം അവാർഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൻ്റെ കാരുണ്യ സ്പർശം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.