ബാലുശ്ശേരി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും, സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ല പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി രാജൻ വർക്കി അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, മനോജ് ആവള, ആഷിക്ക് അശോക്, സലീം പുല്ലടി, പൗലോസ് കരിപ്പാക്കുടി, തോമസ് പീറ്റർ, വി.ഡി.ജോസ്, ഷാർളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ
ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്