നരിക്കൂട്ടുംചാൽ വേദിക വായനശാല സംഘടിപ്പിച്ച ‘വായനയുടെ വർത്തമാനം’ ചർച്ചാ ക്ലാസ് സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. വായനയെ ജനപ്രിയമാക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ പറഞ്ഞു. ചർച്ചാ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയെ പൗരന്മാർ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ശീലം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കണം. ചടങ്ങിൽ വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു അദ്ധ്യക്ഷനായി. എഴുത്തുകാരായ പി.രാധാകൃഷ്ണൻ, രമേശ് ബാബു കാക്കന്നൂർ, ബിജു വളയന്നൂർ, വേദിക സെക്രട്ടറി എസ്.ജെ. സജീവ് കുമാർ, കെ.കെ. രവീന്ദ്രൻ, ഡോ:എള്ളിൽ സജീവൻ, ഡോ:എസ്.ഡി.സുദീപ്, റീജ ഹരീഷ്, ബി.കെ. പ്രസാദ്, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി
യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ്
പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.
ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ ഉ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന
അരിക്കുളം: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ