അത്തോളി പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

അത്തോളിയിൽ പാട്ട് പാടാനും ഡാൻസ് ചെയ്യാനും നിർബന്ധിച്ചപ്പോൾ അവ അറിയില്ലെന്ന് പറഞ്ഞ പ്ലസ്‌വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി. കുട്ടിയെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടിയെന്നും ആരോപണമുണ്ട്. മുഹമ്മദ് അമീൻ എന്ന വിദ്യാർത്ഥിക്കാണ് റാഗിംഗ് നേരിടേണ്ടി വന്നത്. അത്തോളി ജിവിഎച്ച്എസ്എസിലാണ് സംഭവം.  കുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. വിഎച്ച്എസ്ഇ കൊമേഴ്സ് വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് അത്തോളി പോലീസ് റിപ്പോർട്ട് നൽകും.

Leave a Reply

Your email address will not be published.