കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് കത്തയച്ചു

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് കത്തയച്ചു. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചത്.

സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്ന് കത്തിൽ വ്യക്തമാക്കുന്നു. കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സർവകലാശാല സമരത്തിന് വേദിയായി മാറിയിരുന്നു. പ്രത്യേകിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരങ്ങൾ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറുന്ന സാഹചര്യവും ഉണ്ടായി.

ഈ സാഹചര്യത്തിലാണ് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്ത് നൽകിയിരിക്കുന്നത്. നിയമം ലംഘിച്ചുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസടുത്തു

Next Story

മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന

Latest from Main News

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും

കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ച കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍