ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി, കാസർഗോഡ് ടീച്ചർ എജുക്കേഷൻ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ചിത്രകാരനും കൊളാഷ് ആർട്ടിസ്റ്റുമായ ശോഭരാജ് പി പി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വർണ്ണങ്ങളിൽ ഉള്ള കടലാസ് തുണ്ടുകൾ ചേർത്ത് വച്ച് അതുല്യ കലാകാരന്റെ വിവിധ രൂപങ്ങൾ കുട്ടികൾ മെനഞ്ഞെടുത്തു.
ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം പി ടി.യെ പ്രസിഡൻ്റ് ശ്രീമതി ജെസ്സി, ഡെപ്യൂട്ടി എച്ച്. എം രാകേഷ് കുമാർ പി, ശ്രീമതി രാജി കെ, ജിനീഷ് എം.കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീന ടി പി സ്വാഗതവും രോഷ്നി കെ പി നന്ദിയും പറഞ്ഞു.
Latest from Local News
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ
അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മൂസ കോതമ്പ്ര ഉദ്ഘാടനം ചെയ്തു. ടി.എം. പ്രതാപചന്ദ്രൻ
ഇന്നു രാവിലെ കൊയിലാണ്ടിയിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ
കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന
വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ







