നടുവണ്ണൂർ: കോടതിയുടെ നടപടിക്രമങ്ങൾ അറിയുന്നതിനായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ബിസ്മാർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഡിസ്ട്രിക്ട് ജഡ്ജ് കെ നൗഷാദലി ഉദ്ഘാടനം ചെയ്തു.സബ് ജഡ്ജ് എസ് പ്രിയങ്ക മുൻസിഫ് ജഡ്ജ് രവീണ നാസ് മജിസ്ട്രേറ്റ് അജികൃഷ്ണൻ എന്നിവരുമായി കുട്ടികൾ സംവാദം നടത്തി. പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി ഒ.ആർ.സി. ട്രെയിനർ വിൻസിയും സൈബർ സേഫ്റ്റിയെ കുറിച്ച് പോലീസ് ഓഫീസർ റഖീബ് മണിയൂർ ക്ലാസ് നൽകി. താലൂക്ക് കോടതി സമുച്ചയത്തിലെ വിവിധ കോടതികൾ കുട്ടികൾ സന്ദർശിച്ച് നടപടിക്രമങ്ങൾ മനസ്സിലാക്കി. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അനുഭവാധിഷ്ഠിത പഠനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് ബി സ്മാർട്ടിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തിവരുന്നത്. കോഡിനേറ്റർ മാരായ കെ ബൈജു , ഷാജി കാവിൽ, കെ സുനിത, കെ എം സാജിറ എന്നിവർ നേതൃത്വം നൽകി
Latest from Local News
കൊല്ലം തിരുവാട്ടിൽ സരോജിനി അമ്മ (72) അന്തരിച്ചു. ഭർത്താവ് പരേതനായ സദാനന്ദൻ നായർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്) മക്കൾ ജിനി, ജയേഷ് (കുട്ടൻ)
കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക
കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496 223044 ഈ നമ്പറിൽ ബന്ധപ്പെടുക.
കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം
കീഴരിയൂർ ചെറുവത്ത് മീത്തൽ ലീല (70) അന്തരിച്ചു. ഭർത്താവ് സി.എം കുഞ്ഞിക്കണ്ണൻ. മക്കൾ ബിജു, ഷൈജു. മരുമക്കൾ. ഷിജി, ധന്യ. ശവസംസ്കാരം