കൊയിലാണ്ടി: ഓട്ടോറിക്ഷയിലെ ബാറ്ററി മോഷണം പോയി. കൊരയങ്ങാട് തെരുവിലെ രതീഷീൻ്റെ KL 56 V663 പാസഞ്ചർ ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് ഇന്നലെ രാത്രി മോഷണം പോയത്. സാധാരണയായി വണ്ടി നിർത്തിയിടുന്ന സ്ഥലത്ത് രാവിലെ വണ്ടി എടുക്കാനായി പോയപ്പോഴാണ് ബാറ്ററി മോഷണം പോയത് അറിയുന്നത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
