കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മൽസ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വിരുന്നു കണ്ടി പീടിയേക്കൽ സജീവൻ (54) ആണ് മരിച്ചത്. മൽസ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം, വിദഗ്ദചികിൽസക്കായി മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ. കവിത. മക്കൾ. ആദർശ് , അഭിനന്ദ്. സജീവന്റെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളിയാഴ്ച ഹാർബറിൽ ഹർത്താലാചരിക്കും.
Latest from Local News
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം 2026 പദ്ധതി നഗരസഭ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.
മൂടാടി പാലക്കുളം രഞ്ജിത്ത് നിവാസിൽ ചിന്നമ്മു (90) അന്തരിച്ചു. ഭർത്താവ് പരേതനായ സി എച്ച് രാമൻ മക്കൾ :മീരബായ് സി എച്ച്
കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി
മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചത്. റോഡ് സൈഡിൽ നിന്നും







