രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോര്‍ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, വേള്‍ഡ് കമ്മിഷന്‍ ഓണ്‍ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിര്‍ണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിര്‍ണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോര്‍ നല്‍കിയത്.

90.63 ശതമാനം സ്‌കോറോടെ മൂന്നാര്‍ വന്യജീവി ഡിവിഷനിലെ മതികെട്ടാന്‍ഷോല നാഷണല്‍ പാര്‍ക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാര്‍ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയില്‍ ഇടം നേടി.

ഡോ. എസ്. വി കുമാര്‍ ചെയര്‍മാനായിട്ടുള്ള ഡോ. ജ്യോതി കശ്യപ്, ഡോ. ജി അരീന്ദ്രന്‍, ഡോ. ജെ എ ജോണ്‍സണ്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷനായി ഇരവികുളം ദേശീയോദ്യാനത്തില്‍ പരിശോധനനടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

നീന്തൽ ചാമ്പ്യന് യൂത്ത്കോൺഗ്രസ്‌ ആദരവ്

Next Story

മേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണത്തിനു സമാപനമായി

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM