മലയോര ഹൈവേ നിർമ്മാണം സാബുവിൻ്റെ കുടുംബത്തിനു വഴിയില്ലാതായി

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത്‌ സെൻ്ററിനു സമീപം റോഡിൻ്റെ താഴ്ഭാഗത്താണ് വീട്. പാതയിൽ നിന്നു വീട്ടിലേക്ക് സ്റ്റെപ്പുകൾ ഇറങ്ങിയായിരുന്നു സഞ്ചാരം. ഹൈവേ നിർമ്മാണം തുടങ്ങിയപ്പോൾ സ്റ്റെപ്പുകൾ ഉണ്ടായിരുന്ന പാത ഭാഗം ഉയർത്തി. എങ്കിലും ഇതിൻ്റെ വശത്തുകൂടി കല്ലിട്ട് താൽക്കാലിക വഴി ഉണ്ടാക്കി കൊടുത്തു. ഇതിനു സമീപം മണ്ണിട്ടും പാത നൽകി. കനത്ത മഴയിൽ ഈ രണ്ടു സംവിധാനവും തകർന്ന് ഒലിച്ചു പോയി. ഇപ്പോൾ ജീവൻ പണയം വെച്ചാണ് തകർന്ന ഭാഗത്തു കൂടി ഈ കുടുംബത്തിൻ്റെ യാത്ര.  വഴി നേരെയാക്കി തരണമെന്നാവശ്യപ്പെട്ട് കർഷകനായ സാബു കരാറുകാരുടെ പിന്നാലെ നടക്കുകയാണ്‌. പ്രശ്നം കഴിഞ്ഞ ശനിയാഴ്ച നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതിയിൽ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജൻ വർക്കി ഉന്നയിച്ചു. അടിയന്തിരമായി സാബുവിൻ്റെ കുടുംബത്തിനു വഴി നിർമ്മിച്ചു നൽകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് കേരളാ റോഡ് ഫണ്ട് ബോർഡിനു നിർദ്ദേശവും നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

ദേശീയ പഞ്ചഗുസ്തി; ചക്കാലക്കൽ സ്പോർട്സ് അക്കാദമിക്ക് മികച്ച നേട്ടം

Next Story

നീന്തൽ ചാമ്പ്യന് യൂത്ത്കോൺഗ്രസ്‌ ആദരവ്

Latest from Local News

വടകര ഐടിഐക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായി

കുറ്റ്യാടി മണ്ഡലത്തിലെ വ്യാവസായിക-തൊഴിലധിഷ്ടിത പരിശീലന സ്ഥാപനമായ വടകര ഐടിഐ ഉന്നത നിലവാരത്തിലേക്ക്. ഒന്നര പതിറ്റാണ്ടായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐക്ക് അത്യാധുനിക

കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടു

കീഴരിയൂർ കൊയിലാണ്ടി യാത്രാമധ്യേ ഇന്ന് രാവിലെ 15000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9496 223044 ഈ നമ്പറിൽ ബന്ധപ്പെടുക.

വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം