കോഴിക്കോട്: ഫറോക്ക് – ചെറുവണ്ണൂരിൽ സ്വകാര്യ ഡെൻറ്റൽ ക്ലിനിക്ക് സമരാനുകൂലികൾ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ എത്തിയ 24 ന്യൂസ് റിപ്പോർട്ടറും ഐആർഎംയു ഫറൂക്ക് റിപ്പോർട്ടറുമായ മുസമ്മിൽ എന്ന റിപ്പോർട്ടർക്ക് നേരെ മുപ്പതോളം വരുന്ന സമരാനുകൂലികൾ ആക്രമണം നടത്തുകയായിരുന്നു. തിരിച്ചറിയൽ കാർഡ് കഴുത്തിൽ ധരിച്ചു കൊണ്ട് സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മുസമ്മലിൻ്റെ ഐഡി കാർഡ് വലിച്ചു പൊട്ടിച്ചു കഴുത്തിന് പുറത്തും മറ്റുമായി ഇടിക്കുകയും . മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും, ചെയ്തു എന്ന് മുസമ്മിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമകാരികളിൽ നിന്നും അവിടെ എത്തിയ നല്ലളം സി.ഐ മാധ്യമ പ്രവർത്തകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോൾ മുസമ്മിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഐ ആർ എം.യു റിപ്പോർട്ടർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Latest from Main News
കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഇതിൻ്റെ ഭാഗമായി നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. സീബ്ര ലൈൻ
പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റുകളുടെ വിതരണവും സമയബന്ധിമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു ജി സി നിർദേശം നൽകി. സർട്ടിഫിക്കറ്റുകളുടെ
ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറന്‍സ് ഭാര്യ വസുമതിക്ക്
പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്‍കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നതില്‍
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.







