ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ് 13 ന് രാവിലെ 9 മണിക്ക് ബാലുശ്ശേരി ജി എൽ പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. നന്മ സംസ്ഥാന കമ്മിറ്റി വർക്കിങ് പ്രസിഡന്റ് വിൽസൺ സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമാതാരം അഞ്ജന പ്രകാശ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കലാമണ്ഡലം സത്യവ്രതൻ, ഹരീന്ദ്രനാഥ് ഇയ്യാട്, ഷിബു മുത്താട്ട്, രാജീവൻ മഠത്തിൽ, പരീദ് കോക്കല്ലൂർ, ഷൈലജ കുന്നോത്ത് എന്നിവർ പങ്കെടുക്കും.
ഉദ്ഘാടനസമ്മേളനം, പ്രതിനിധി സമ്മേളനം, ക്ഷേമനിധി ക്ലാസ്സും ഉണ്ടാകും. ഉച്ചക്ക് 2 മണി മുതൽ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും.
സ്വാഗതസംഘം ചെയർമാൻ ജെ പി നന്മണ്ടയും കൺവീനർ ധനേഷ് ഉള്ളിയേരിയുമാണ്
Latest from Local News
കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ
കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസ്ഥനെ ഏല്പിച്ചു ദിയ ബസ് തൊഴിലാളികൾ മാതൃകയായി. ഇന്ന് രാവിലെ 9 നും 9 30നും ഇടയിൽ
പെരുവട്ടൂർ എൽ.പി. സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും സ്കാർഫ് അണിയിക്കൽ ചടങ്ങും നടന്നു. ചടങ്ങ്
കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിൽ സ്ഥാപിക്കാൻ വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ്
5.801 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം