ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന് 2025 വർഷത്തിൽ യുഎസ്.എസ്, എസ്.എസ്.എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു. വയലോരം പ്രസിഡണ്ട് ശ്രീഷു കെ.വി അധ്യക്ഷനായി. സെക്രട്ടറി രേണു സ്വാഗതം പറഞ്ഞു. രാജേഷ് വി.പി. നന്ദി പറഞ്ഞു.