തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്താനുള്ളത്.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും. സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റം വരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണം ചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും. 

Leave a Reply

Your email address will not be published.

Previous Story

കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിടം ഫയർഫോഴ്‌സ് സന്ദർശിച്ചു

Next Story

കൊയിലാണ്ടി മണമൽ പുഷ്പരാജ് അന്തരിച്ചു

Latest from Main News

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന

‘വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും’ വിഷയത്തിൽ കേരള സീനിയർ സിറ്റിസൺസ് ഫോറം സെമിനാർ നടത്തി

കേരള സർക്കാർ രൂപം നൽകിയ വയോജന കമ്മീഷനെക്കുറിച്ചും, അത് കേരളത്തിലെ മുതിർന്ന പൗരന്മാരെ സംബന്ധിച്ചേടത്തോളം എത്രമാത്രം പ്രാധാന്യം ഉള്ളതും, പ്രായോഗികവുമാകുന്നതുമാണ് എന്നീ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുസ്ലിംലീഗ്

മുസ്ലിംലീഗിൻ്റെ മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ. സെപ്റ്റംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക.