മേലൂർ ദാമോദരൻ ലൈബ്രറിയിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു.
റോസ്‌ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ് ചർച്ച ചെയ്തത്. വനിതാ വേദി സെക്രട്ടറി പ്രേമി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി. ഇ. ഗൗരി അധ്യക്ഷത വഹിച്ചു. മധു കിഴക്കയിൽ പുസ്തക പരിചയം നടത്തി. കെ. വി. രാമചന്ദ്രൻ, കുറ്റിയിൽ എം. പി. ശ്രീധരൻ, മനോജ്‌, തങ്കമണി,അപർണ വാസുദേവൻ, പി. ആർ. രൺദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. റോസ്‌നി ചോലയിൽ മറുമൊഴി നടത്തി. ലൈബ്രേറിയൻ എൻ. പി. സചീന നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.