കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി കേരളാ പൊലീസ്. വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി. നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ ? അവര്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ടോ ?
അവര്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ ആണെന്ന് സംശയമുണ്ടോ ?
നിങ്ങള്‍ക്ക് ചിരി ഹെല്പ് ലൈനിലേക്ക് വിളിക്കാം – 9497900200
ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് ‘ചിരി’ പദ്ധതി.
