കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ അഖിലേന്ത്യ പണിമുടക്ക്‌ നാളെ അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക്‌ നാളെ അർധരാത്രി മുതൽ നടക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. 

എട്ടിന്‌ അർധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രി വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. സിഐടിയു, ഐഎൻടിയുസി, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു എന്നീ സംഘടനകളാണ് പണിമുടക്കിന്റെ ഭാഗമാക്കുക.

തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ അറിയിച്ചു. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന്‌ രാവിലെ 10ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽ നിന്ന്‌ പ്രകടനമായി രാജ്‌ഭവനുമുന്നിലെത്തും.

 

Leave a Reply

Your email address will not be published.

Previous Story

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

Next Story

കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിദഗ്ദ്ധരുടെ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി കേരളാ പൊലീസ്

Latest from Main News

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി

കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ

കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കും ,ഹജ്ജിന് അമിത നിരക്ക് ആവർത്തിക്കില്ല: എം.ഡി.

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ

ബേവ്കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ