സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശന ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഡോ:ഐസക് ഈപ്പൻ ഉദ്ഘാടനം ചെയ്തു. വാസുമാസ്റ്ററുടെ അദ്ധ്യാപകൻ ടി നരേന്ദ്രൻ മാസ്റ്റർ, അംഗ പരിമിതക്കാരായ വിദ്യാർത്ഥികൾ ടി രജത് വിത്സൻ, ഇബ്നു റോഷൻ എന്നിവർക്ക് പുസ്തകങ്ങൾ നൽകി ശ്രീ.ചന്ദ്രശേഖരൻ തിക്കോടി പുസ്തക പ്രകാശനം നിർവ്വഹിക്കുകയും, പുസ്തകം പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
ഡോ:ആർ.കെ.സതീശ് (പു.ക.സ ജില്ലാ വൈസ് പ്രസിഡൻ്റ്), മുണ്ട്യാടി ദാമോധരൻ, സ്വാമിദാസ് മുചുകുന്ന് എന്നിവർ ആശംസ പ്രസംഗം നടത്തിയ ചടങ്ങിന് പി.വി ഗംഗാധരൻ സ്വാഗതവും, ടി എം കെ അരവിന്ദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.