കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക പ്രവർത്തകനും കവിയുമായ കരുണാകരൻ കലാമംഗലത്ത് ഉദ്ഘാടനം ചെയ്തു. ബഷീറിൻ്റെ നോവൽ ‘പ്രേമലേഖനം’ ചർച്ച ചെയ്തു. സംസ്കാരിക – ഗ്രന്ഥശാലാ പ്രവർത്തക കെ. ജയന്തി ടീച്ചർ പുസ്തകാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ.നാരായണൻ, കെ. എം. ബാലകൃഷ്ണൻ, ഷബ്ന എരിയാരി മീത്തൽ, വിജയൻ ടി, ബാലകൃഷ്ണൻ നമ്പ്യാർ, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.