സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്. അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും. ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴത്തുള്ള സാധ്യതയുണ്ട്. ഇന്നും, ഒൻപതാം തീയിയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാളികാവ് ആളെ കൊന്ന കടുവയെ പിടികൂടി; വനംവകുപ്പിന്റെ ദൗത്യം വിജയകരം

Next Story

നിപ; സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്

Latest from Local News

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് നടുവണ്ണൂരിൽ ആവേശകരമായ തുടക്കം

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ

കൊയിലാണ്ടി നഗരസഭയിലെ 17-ാം വാർഡിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച എം.സി.എഫ് ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച  എം.സി.എഫ് (Material Collection Facility) ന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.