ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി (58) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ട് വളപ്പില്‍. പിതാവ്: പരേതനായ ഗോപാലന്‍ കിടാവ്, മാതാവ്: പരേതയായ മാധവിഅമ്മ. സഹോദരങ്ങള്‍: ജാനകി അമ്മ, പരേതനായ കൃഷ്ണന്‍ നായര്‍, മാധവന്‍നായര്‍, കാര്‍ത്തി, രാജന്‍.
