സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞം’ പദ്ധതിക്ക് ജില്ലയിലും തുടക്കമാകുന്നു. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ പദ്ധതിയുടെ ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് ബീന പദ്ധതി വിശദീകരിച്ചു.

കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ 16 സര്‍ക്കാര്‍ വകുപ്പുകളെ കൂടി ഭാഗമാക്കും. തരിശുഭൂമി, വീട്ടുവളപ്പ്, മട്ടുപ്പാവ്, റവന്യൂ ഭൂമി, സ്‌കൂള്‍, കോളേജ് എന്നിവയുള്‍പ്പെടെ കൃഷിചെയ്യാന്‍ സാധ്യമായ എല്ലാ സ്ഥലങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണവും ഉറപ്പാക്കും. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിത്തുകളും തൈകളും ഉള്‍പ്പെടെ വിതരണം ചെയ്യും. ഹൈപവര്‍ കമ്മിറ്റിക്ക് പുറമെ ജില്ലാ പഞ്ചായത്ത് തലത്തിലും പദ്ധതിയുടെ മേല്‍നോട്ടം ഉറപ്പാക്കാന്‍ സമിതി രൂപീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ്

Next Story

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി റിപ്പോർട്ട് കൈമാറി

Latest from Local News

സാഹിത്യവും കലയും സംഗമിക്കുന്ന വേദി – കൊയിലാണ്ടിയിൽ റിഹാൻ റാഷിദിന്റെ രചനാലോകം

കൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന്

ചെങ്ങോട്ടുകാവ് ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽഅടിയോട്ടിൽ താഴെ കുനിയിൽ ശേഖരൻ (65) അന്തരിച്ചു ഭാര്യ: ശ്യാമള മക്കൾ :രതീഷ്,രാഗേഷ്, രമ്യ മരുമക്കൾ: ബിജു,അശ്വതി, രേഷ്മ സഹോദരങ്ങൾ:

എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ എം.എസ്.എഫ് പ്രവർത്തക കൺവെൻഷൻ മേപ്പയ്യൂർ എ .വി സൗധത്തിൽ വെച്ച് നടന്നു.മേപ്പയ്യൂർ

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ നേതൃത്വത്തിൽ തയ്യൽ മെഷീനും വീൽചെയറും വിതരണവും കെ. മുരളീധരൻ ഉൽഘാടനം ചെയ്തു

ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി