ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി
സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിന് ഇന്ത്യയ്ക്കകത്തും വിദേശത്തും ജോലി ചെയ്യുന്ന ഒട്ടേറെേപ്പേർ എത്തിച്ചേർന്നു. വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ പലർക്കും വൈകാരിക നിമിഷങ്ങളാണ് സമ്മാനിച്ചത്. ചിലർ സ്കൂൾ കാലഘട്ടത്തിലെ മധുര സ്മരണകൾ പങ്കുവെച്ചപ്പോൾ മറ്റുചിലർ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദാരിദ്ര്യം തരണം ചെയ്ത് പഠിച്ച് ഉയർന്ന ജോലി നേടിയെടുത്തതിന്റെ സന്തോഷമായിരുന്നു പങ്കിട്ടത്.

തിരുവനന്തപുരം തൊഴിൽ വകുപ്പ് റിട്ട.സൂപ്രണ്ട്‌ കെ.കെ. പ്രമീള ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല റിട്ട.സ്റ്റോർ കീപ്പർ വി.ധനിക് ലാൽ അധ്യക്ഷനായി.വി.കെ.ജയപ്രകാശൻ, ഡോ.പി.സോമസുന്ദരൻ, മുസ്തഫ കുന്നുമ്മൽ, പി.സി.അഖിലേഷ്, സി.പി.പോക്കർ, ടി.സുദർശൻ, സി.പി.ബിന്ദുമോൾ, കെ.ഷേർലി, കെ.ടി.ബിനു, ഹരികൃഷ്ണൻ, ശിവദാസൻ വെണ്ണക്കാട്, കെ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനും, ആരോഗ്യ പ്രശ്നങ്ങൾ കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുന്നതിനും തീരുമാനമെടുത്താണ് ഒത്തുചേരൽ അവസാനിച്ചത്.

Leave a Reply

Your email address will not be published.

Previous Story

പി വിലാസിനി ടീച്ചർ അനുസ്മരണം നടത്തി

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

സതേൺ റെയിൽവേ മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് അംഗീകാരം നേടിയ എൻ കെ ശ്രീനിവാസന് പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ ആദരവ്

പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ പ്രിയപ്പെട്ട എൻ

ബഡ്സ് സ്കൂൾ കമ്മിറ്റി ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും പഞ്ചായത്ത് സെക്രട്ടറിയെയും ആദരിച്ചു

ചേളന്നൂർ ബഡ്സ് സ്ക്കൂളിനും ഭിന്നശേഷിക്കാർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഭരണസമിതിയെ സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ആദരിച്ചു. സ്കൂളിനായി സ്മാർട്ട് ക്ലാസ്, കിടപ്പിലായ

സ: കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സഖാവ് കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു. മൂടാടി

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു

സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി

ഇഷാനീസ് ഇവൻ്റസ് ഉദ്ഘാടനം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്