കൊഴുക്കട്ട, റാഗി പായസം, എണ്ണക്കടികൾ…; കൊയിലാണ്ടിയിലെ സ്കൂളുകളിൽ ‘ഗുഡ്മോണിങ്’ തുടരും

കൊയിലാണ്ടി നഗരസഭയിലെ സ്കൂൾ വിദ്യാർഥികൾ ഇനി വിശന്ന് ക്ലാസിലിരിക്കേണ്ടി വരില്ല. കൊഴുക്കട്ട, റാഗി പായസം, രണ്ടാഴ്ചയിലൊരിക്കൽ എണ്ണക്കടികൾ…വൈവിധ്യമാർന്ന വിഭവങ്ങളാണ് അവർക്കായി വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഒരുക്കുന്നത്. ‘ദിശ’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ്  ‘ഗുഡ്മോണിങ്’ എന്ന പദ്ധതിയിലൂടെ തുടർച്ചയായ മൂന്നാം വർഷവും നഗരസഭ ‍ഇടവേള ഭക്ഷണം നൽകുന്നത്. 22 സ്കൂളുകളിലെ 5000ത്തിലധികം വിദ്യാർത്ഥികൾ ഇപ്പോൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

14 കുടുംബശ്രീ സംരംഭകർക്കാണ് ഭക്ഷണത്തിന്റെ ചുമതല. 20 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവിടുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കും അവർക്ക് ഉത്സാഹത്തോടെ പഠനത്തിലേർപ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണെന്ന തിരിച്ചറിവിൽനിന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കി പല വിദ്യാർഥികളും സ്കൂളുകളിലെത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കുട്ടികളിലെ പോഷകാഹാര സംരക്ഷണത്തിനായാണ് പദ്ധതി ഈ വർഷവും തുടരുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിൽ നഗരസഭ ചെയർപേഴ്സൺ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. ഇംപ്ലിമെൻ്റിങ് ഓഫീസർ കെ ലൈജു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, സി ഭവിത, പ്രധാനാധ്യാപിക ഷജിത, പി.ടി.എ പ്രസിഡന്റ് എ സജീവ്കുമാർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ സ്കൂളുകളിലും വാർഡ് കൗൺസിലർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

യൂണിഫോം പാഠപുസ്തക വിതരണം കാര്യക്ഷമമാക്കണം കെപിഎസ് ടി എ

Next Story

വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

Latest from Local News

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിൽ നടക്കുന്ന തീർത്ഥക്കുളം നിർമ്മാണം , നവീകരണകലശം , ധ്വജപ്രതിഷ്ഠ എന്നീ ചടങ്ങുകൾക്കുള്ള ധനസമാഹരണത്തിൻ്റെ ആദ്യ ഫണ്ട്

ചങ്ങരംവെള്ളി – കാവുംന്തറ റോഡ് ഗതാഗത യോഗ്യമാക്കുക; യുഡിഎഫ് ധർണ്ണ നടത്തി

65 വർഷം പഴക്കമുള്ള കാവുംന്തറ – ചങ്ങരംവെള്ളി റോഡ് കുണ്ടും കുഴികളും നിറഞ്ഞ് കാൽനട യാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. ഇതിന്

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി  കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യുപി സ്കൂളിൽ വെച്ചു നടന്നു

കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി  (കെ.എം പി.എസ്.എസ്) കോഴിക്കോട് ജില്ലാ കൺവെൻഷൻ പാവങ്ങാട് പുത്തൂർ യു.പി സ്കൂളിൽ വെച്ചു

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് റോസ് മഹലിൽ അമേത്ത് മറിയക്കുട്ടി അന്തരിച്ചു. കൊയിലാണ്ടി വ്യവസായ പ്രമുഖൻ പരേതനായ പി. കെ കാദർ

തിരുവങ്ങൂര്‍ ചെങ്ങോട്ടുകാവ് അടിപ്പാതകളുമായി ആറ് വരി പാത ബന്ധിപ്പിക്കുന്നത് നീളുന്നു; ഫലം രൂക്ഷമായ ഗതാഗത കുരുക്ക്

ചേമഞ്ചേരി: വെങ്ങളത്തിനും ചെങ്ങോട്ടുകാവിനും ഇടയില്‍ നിര്‍മ്മിച്ച നാല് അണ്ടര്‍പാസുകളില്‍, ആറ് വരി പാതയുമായി ബന്ധിപ്പിച്ചത് പൂക്കാടില്‍ മാത്രം. പൂക്കാട്, തിരുവങ്ങൂര്‍, ചെങ്ങോട്ടുകാവ്,