പാൽവില കൂട്ടാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് പാൽവില കൂട്ടുന്നത് പരിഗണനയിലെന്ന് മിൽമ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മിൽമയുടെ മലബാർ, എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ സംസ്ഥാന ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിലകൂട്ടിയാൽ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചടക്കം പഠനം നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ 52 രൂപയ്ക്കാണ് മിൽമ ഒരു ലിറ്റർ പാൽ വിൽക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതൽ 48 രൂപവരെ കർഷകന് ലഭിക്കും. 2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാൽവില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്. അതുകൊണ്ട് തന്നെ വില കൂട്ടാനുള്ള സമ്മർദ്ദം മിൽമയും കർഷകരും ഒരുപോലെ ഉയർത്തുന്നുണ്ട്. ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റർ പാലാണ് മിൽമ കേരളത്തിൽ നിന്നാകെ സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റർ പാൽ കേരളത്തിൽ വിൽക്കുന്നുമുണ്ട്. അധികമായി വേണ്ട പാൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയിൽനിന്നാണ് മിൽമ വാങ്ങുന്നത്.
Latest from Local News
എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30
കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ
പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ