നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല സംഘടിപ്പിച്ച വായന സദസ്സ് ഉദ്ഘാടനം സുരേഷ് മാസ്റ്റർ വാഴോത്ത് നിർവ്വഹിച്ചു. എൻ ആലി അധ്യക്ഷത വഹിച്ചു. എം എൻ ദാമോദരൻ, ദീപാ താപ്പള്ളി, കെ സുനിത, മിത്രാ കിനാത്തിൽ, സി.പി സുജാൽ, കെ മൈമുന, ടി.സി സിന്ധു തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കു വയ്ക്കുകയും ഹരിചന്ദന ഗാനാലാപനം നടത്തുകയും ചെയ്തു. പുസ്തക പ്രദർശനവും ലൈബ്രറി പ്രവർത്തനങ്ങളും നേരിട്ടു കാണാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് കൗതുകകരമായ അനുഭവമായി.
Latest from Local News
പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,
കോഴിക്കോട്. മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാര കമന്ദിരിത്തിലെ
കൊയിലാണ്ടി : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം,മൂഴിക്കുമീത്തൽ തുയ്യത്ത് ഹർഷിദിൻ്റെ ഭാര്യ ആഷിദ ( 25 )
പേരാമ്പ്ര: ജമ്മു കാശ്മീരിൽ നടന്ന ഏഴാമത് ദേശീയ ക്വാൻ കീ ഡോ ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിക്ക് ഗോൾഡ് മെഡൽ. ബിഎംഎ മാർഷൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







