കേരളത്തിൽ ജി.എസ്.ടി കൃത്യമായി അടക്കുന്നതിനും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ഇന്ത്യൻ കോഫി ഹൗസ്) ലഭിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ ജി.എസ്.ടി ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു: കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവർകളിൽ അഭിനന്ദനപത്രം സംഘം സെക്രട്ടറി വി കെ ശശിധരൻ ഏറ്റുവാങ്ങി. ചലചിത്രതാരം മോഹൻലാൽ സെൻട്രൽ ടാക്സ് എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന
ജനകീയ ചലച്ചിത്രോത്സവങ്ങള്‍ക്ക് പേരുകേട്ട കോഴിക്കോടിന്റെ മണ്ണില്‍ മറ്റൊരു ചലച്ചിത്രോത്സവത്തിന് തിരശ്ശീലയുയരുന്നു. ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന i3fc ചലച്ചിത്രോത്സവത്തിന് ജനുവരി
മുചുകുന്ന് ശ്രീകോട്ട കോവിലകം ആറാട്ട് മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കോട്ടയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മരക്കാട്ടില്ലെത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രകാശനം
കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി







