ഉള്ളിയേരി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഒള്ളൂർ ഗവ: യുപി സ്കൂളിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബീന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഇംപ്ലിമെൻറിംഗ് ഓഫീസർ ഗണേശൻ കക്കഞ്ചേരി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ മിനി കരിയാറത്ത് മീത്തൽ, പി.ടി മാലിനി, എം ബീന, കെ വി ബ്രജേഷ് കുമാർ, എൻ കെ ജയദാസ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ ഇ പ്രകാശൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അശ്വതി അജിത്ത് നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ്
തിരുവങ്ങൂർ : നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ല കലോത്സവത്തിന്റെ വിജയത്തിനായി
കൊയിലാണ്ടി: അണേല മണ്ണുവയൽകുനി ബാലകൃഷ്ണൻ (56) അന്തരിച്ചു. അച്ഛൻ :പരേതനായ അരുമ , അമ്മ :പരേതയായ തെയ്യത്തിര ഭാര്യ :വിജയ (ആശാവർക്കർ)
ഉള്ളിയേരി:എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചു. ശ്രീമതി റീനിത ആർ.ഡി സ്വാഗതം
കോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട് വീട്ടമ്മയുടെ 10 പവൻ സ്വർണം കൈവശപ്പെടുത്തി മുങ്ങിയ പ്രതി അറസ്റ്റിൽ.